കോട്ടയം : കേരളം ആസ്ഥാനമായ പഴയ കാത്തലിക് സിറിയൻ ബാങ്കിൽ (തൃശൂർ) വിദേശ മൂലധന മുതലാളി ഫെയർ ഫാക്സ് ഗ്രൂപ്പ് നടപ്പിലാക്കി വരുന്ന ജനവിരുദ്ധവും, തൊഴിലാളി വിരുദ്ധവും, ദേശവിരുദ്ധവുമായ നിലപാട്കൾക്കെതിരെ ഏറെക്കാലമായി പ്രക്ഷോഭത്തിലാണ് സി.എസ്.ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ). 2017 നവംബർ ഒന്നിനും 2022 നവംബർ ഒന്നിനും പതിനൊന്ന്, പന്ത്രണ്ട് ഉഭയ കഷികരാർ സി.എസ്.ബി ബാങ്കിൽ നടപ്പിലാക്കാണമെന്നും, രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ സി.എസ്.ബി ബാങ്കിൽ നടപ്പിലാക്കണമെന്നും, ജനകീയ ബാങ്കിങ്ങ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2024 ഓഗസ്റ്റ് 5 ന് അഖിലേന്ത്യാ തലത്തിൽ അവകാശ ദിനമായി ആചരിച്ചു.
നവംബർ 5 ന് സി.എസ്.ബി. ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി മേഖലാ ധർണ്ണകൾ നടത്താൻ ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ജനുവരി 24 നാണ് കോട്ടയം മേഖല ധർണ്ണ തീരുമാനിച്ചിരിക്കുന്നത്. കോട്ടയം ധർണ്ണാ സമരം വൻ വിജയമാക്കുന്നതിന് 2024 ജനുവരി 17 ന് വൈകുന്നേരം 5 മണിക്ക് സംഘാടക സമിതി യോഗം ഇ.എം.സ് മന്ദിരത്തിൽ (സി.ഐ.ടി.യു ഹാൾ) നടക്കുന്നു. സമരസഹായ സമിതി യോഗം വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളുടെയും, ട്രേഡ് യൂണിയൻ പ്രവർത്തകരുടെയും, വർഗ്ഗ ബഹുജന സംഘടനകളുടെയും, നല്ലവരായ നാട്ടുകാരുടെയും പിന്തുണയും, സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.