ക്ഷയരോഗമുക്ത കേരളം : ജില്ലാ ജയിലിൽ സ്ക്രീനിങ്ങ് ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

കോട്ടയം :ക്ഷയരോഗ മുക്ത കേരളം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലാ ജയിലിൽ വെച്ച് ജില്ലാ ടി. ബി സെൻ്റെറിൻ്റെ നേതൃത്വത്തിൽ സ്ക്രീനിംഗ് ക്യാമ്പും ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നടത്തി ജയിൽ സൂപ്രണ്ട് ശരത് വി. ആർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു അസിസ്റ്റൻ്റ് സൂപ്രണ്ട് ശ്യാം കുമാർ പി സ്വാഗതം ആശംസിച്ചു. ജില്ലാ ടി. ബി ആഫീസർ ഡോ. ആശ തെരേസ ജോൺ ഉദ്ഘാടനം നടത്തി. ബോധവത്കരണ ക്ലാസ് നയിച്ചു. അനുജ നായർ, അബി മോൾ, ബീനു ആൻ തോമസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles