കോട്ടയം : റബ്ബറിനും രക്ഷ ഇല്ല കോട്ടയം കാട്ടുപന്നി ശല്യം മൂലം റബ്ബർ കർഷകർക്കും രക്ഷ ഇല്ലാതായിരിക്കുകയാണ് എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.ടാപ്പിങ്ങ് ആരംഭിക്കാറായി വരുന്ന റബ്ബർ മരങ്ങളാണ് പന്നികൾ വന്ന് നശീപ്പിക്കുന്നത് ഈ പ്രദേശത്തുതന്നെ അൻപതോളം മരങ്ങളാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത് മുൻകാലങ്ങളിൽ കിഴങ്ങുവർഗങ്ങൾക്കും വാഴ ഉൾപ്പെടെ ഭലവർഗങ്ങളെയുമാണ് പന്നി ശല്യം നേരിട്ടിരുന്നതെകിൽ ഇപ്പോൾ റബ്ബറിനേയും ബാധിച്ചിരിക്കുകയാണ് ഈഅവസഥയിൽ പൊയാൽ കോട്ടയം ജില്ലയുടെ മലയോരമേഘലയിൽ കൃഷി ഇല്ലാതാകു൦ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും സമീപങ്ങളിൽ കൃഷി ചെയ്തിരുന്ന ഭൂരിഭാഗം പേരും കൃഷി ഉപേക്ഷിച്ച് അവസാഥയിലാണ് പന്നികളെ വെടിവെച്ചു കൊല്ലാൻ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നില്ല കൊല്ലാൻ വിദഗ്ദ്ധർ ആയവരുടെ കുറവും കൃഷി ഇല്ലാതെ കേടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളും പന്നികൾ പെരുകാൻ കാരണമാകുന്നു പണ്ടുകാലത്ത് കർഷകർ പ്രയോഗിച്ചുകൊണ്ടിരുന്ന കുടുക്കു വെയ്ക്കുക വാപ്പ കുഴിച്ചിട്ട് പന്നിയെ വീഴിക്കുക തുടങ്ങിയവ ചെയ്യാൻ ഉള്ള നിയമ തടസ്സം മാറ്റിയാൽ ഒരുപരുധിവരെ പന്നി ശല്യം കുറയ്ക്കാൻ പറ്റും എന്നും അദ്ദേഹം പറയുന്നു.