തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ ഉണർവ്വ് 2025,” ഭിന്നശേഷി കലാ കായിക മത്സരങ്ങൾ നടത്തി

വൈക്കം : തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷി കലാകായിക മത്സരങ്ങൾ ” ഉണർവ്വ് 2025,” ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി വിൻസെന്റ് ഉദ്ഘാടനം ചെയ്തു .യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സെലീനമ ജോർജ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ വർഗീസ് ശ്രുതി ദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസമ്മ ജോസഫ്,സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജയമ്മ എം. ടി.,ഷാനോ കെ. പി. അഞ്ചു എം. ഉണ്ണികൃഷ്ണൻ, മെമ്പർമാരായ അനി ചെള്ളാങ്കൽ,ഡൊമിനിക്ക് ചെറിയാൻ,വിജയമ്മ ബാബു, സി.ഡി.എസ്. ചെയർപേഴ്സൺ വത്സല സദാനന്ദൻ,പഞ്ചായത്ത് സെക്രട്ടറി രാജേഷ് ജോസ് എസ്. ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഗ്രീഷ്മ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles