കോട്ടയം : മാർച്ച് 15ന് കൊടിയേറുന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ വിനോദ് വിശ്വനാഥൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സി ഗണേഷിന് നൽകി നിർവഹിച്ചു. പരസ്യ ശേഖരണത്തിന്റെ ഉദ്ഘാടനം മീനാക്ഷി ഗ്രൂപ്പ് ഡയറക്ടർ എസ് മുരുകേഷ് തേവർ സെക്രട്ടറി അജയ് ടി നായർക്ക് നൽകി നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡണ്ട് പ്രദീപ് മന്നക്കുന്നം, ജനറൽ കൺവീനർ ടി സി രാമാനുജം, ജോയിൻ സെക്രട്ടറിമാരായ നേവൽ സോമൻ, പി എൻ വിനോദ് കുമാർ, മേൽശാന്തി കേശവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Advertisements