തിരുവല്ല മെഡിക്കൽ മിഷൻ നവതിയുടെ നന്മയിലേക്ക്

തിരുവല്ല : മധ്യതിരുവതാംകൂറിൻ്റെ ആരോഗ്യ പരിപാലനത്തിൽ, 1935 മുതൽ സുവർണമുദ്ര പതിപ്പിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി, ആതുര ശുശ്രൂഷയുടെ 9 പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ഏഴ് മാസങ്ങൾ ദീർഘിക്കുന്ന നവതി ആഘോഷങ്ങൾ, ജനുവരി 19 ഞായർ വൈകിട്ട് 5.30 നു, സായിപ്പിന്റെ ആശുപത്രി എന്നറിയപ്പെടുന്ന ടി എം എം ആശുപത്രിയുടെ അങ്കണത്തിൽ ഔപചാരികമായി തുടക്കം കുറിക്കപ്പെടും. ബഹു . ആരോഗ്യവകുപ്പ്മന്ത്രി. വീണ ജോർജ് നവതി ആഘോഷങ്ങളുടെ ഉത്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ, ബഹു. സാംസ്ക്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും എം പി മാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, അഡ്വ. ഫ്രാൻസിസ് ജോർജ്, എം ൽ എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായണൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. എം സ് അരുൺ കുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് എന്നിവർ സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ള 8 വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം സംഗീതസന്ധ്യയും, എസ് എൻ എ കലാതിലകം ഹെബ്‌സിബയും സംഘവും അവതരിപ്പിക്കുന്ന മൈം & മ്യൂസിക്കും, ഉണ്ടായിരിക്കും. ഉത്ഘാടനചടങ്ങിൽ പങ്കെടുക്കുന്നവർക്കു 3000 രൂപയുടെ ആരോഗ്യ പരിശോധന 499 രൂപയ്ക്കു സാധ്യമാക്കുന്ന നവതി- Super Health Check up കൂപ്പൺ സമ്മാനമായി ആയി നൽകുന്നതാണ് നവതിയോടനുബന്ധിച്ച് തുടർന്നുള്ള മാസങ്ങളിൽ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു മാനേജ്‌മന്റ് അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.