ന്യൂഡൽഹി : ചാമ്പ്യൻസ് ട്രോഫി യ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു ടീമിൽ ഇല്ല. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. പരിക്കിൽ നിന്ന് മോചിതനായ മുഹമ്മദ് ഷമിയും ടീമിൽ തിരിച്ച് എത്തി. അഗാർക്കറുടെ നേതൃത്വത്തിലുള്ള പുരുഷ സെലക്ഷൻ കമ്മിറ്റി യോഗത്തെ തുടർന്നാണ് പ്രഖ്യാപനം. രോഹിത് ശർമ്മ , യശസ്വി ജയ്സ്വാൾ , വിരാട് കോഹ്ലി , ശ്രേയസ് അയ്യർ , കെ എൽ രാഹുൽ ,റിഷഭ് പന്ത് , ശുഭ്മാൻ ഗിൽ , ഹാദിക് പാണ്ഡ്യ , വാഷിങ്ങ്ടൺ സുന്ദർ , അക്സർ പട്ടേൽ , കുൽദീപ് , ജസ്പ്രീത് ബുംറ , മുഹമ്മദ് ഷമി , അർഷദീപ് സിങ്ങ് , രവീന്ദ്ര ജഡേജ , ഹർഷിത് റാണ.
Advertisements