കോട്ടയം : കോട്ടയം നഗരസഭയിൽ അരങ്ങേറുന്നത് സംസ്ഥാനത്തെ ഞെട്ടിക്കുന്ന തട്ടിപ്പ് ആണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു.മൂന്നു പതിറ്റാണ്ടായുള്ള യുഡിഎഫ് ഭരണത്തിലൂടെ ആകെ കുത്തഴിഞ്ഞ നഗരസഭയിൽ 211 കോടിയുടെ ക്രമക്കേടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നഗരസഭയിലെ കോടികളുടെ ക്ഷേമ പെൻഷൻ തിരിമറി നടത്തിയ ക്ലർക്കിനെ ആറുമാസം കഴിഞ്ഞിട്ടും പിടികൂടിയിട്ടില്ല. ഈ തിരി മറിയെ തുടർന്ന് നടത്തിയ ഓഡിറ്റിലാണ് പുതിയ ക്രമക്കേടുകൾ പുറത്തുവന്നിട്ടുള്ളത്. നഗരസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഭായി ഭായിയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമരം നടത്തി യഥാർത്ഥ പ്രതികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. നഗരസഭയിലെ മുഴുവൻ അഴിമതിയും ക്രമക്കേടും വെളിച്ചത്തു കൊണ്ടുവരുന്നതിന് സമഗ്രമായ വിജിലൻസ് അന്വേഷണം കൂടിയ തീരൂ. കോട്ടയം നഗരസഭയിൽ നടത്തുന്ന തട്ടിപ്പും അഴിമതിയും തുറന്നു കാണിക്കുന്നതിനായി ശക്തമായ സമരങ്ങൾക്ക് ബിജെപി നേതൃത്വം നൽകും.