കോട്ടയം : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ച് പോയ വാഹനം അയർക്കുന്നം പൊലീസ് കണ്ടെത്തി. പ്രതി ചെയ്യും പിടികൂടി. തോട്ടക്കാട് ഭാഗത്തു പുന്നമൂട്ടിൽ വീട്ടിൽ ജോബിൻ ജോസഫിനെയാണ് അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡിസംബർ 21 ന് രാത്രി അയർകുന്നം ടൗണിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു ഗുരുതരമായി പരിക്ക് ഏൽപ്പിച്ചത്. ഇതിന് ശേഷം പ്രതി വാഹനം ഓടിച്ച് പോകുകയും ചെയ്തു. നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോദിച്ചും പതിനായിരത്തിൽ അധികം ഫോൺ കാളുകൾ പരിശോദിച്ചു മാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. അന്വേഷണത്തിൽ അയർകുന്നം എസ് എച്ച് ഒ ഇൻസ്പെക്ടർ അനൂപ് ജോസ്, എസ് ഐ സുജിത്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുബാഷ് , മധു , സര്യൻ , സുബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.