കോട്ടയം : ളാക്കാട്ടൂർ കാരുണ്യ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷനും കോട്ടയം എസ് എച്ച് ആശുപത്രിയും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് ജനുവരി 19 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരെയാണ് ക്യാമ്പ്. ളാക്കാട്ടൂർ എംജിഎം എൻ എസ് എസ് എൽ പി സ്കൂൾ (ക്ഷേത്രത്തിന് സമീപം) ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ജനറൽ മെഡിസിൻ, അസ്ഥിരോഗ ചികിത്സാ വിഭാഗം, ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. രക്തസമ്മർദ്ദം, പ്രമേഹം, യൂറിക് ആസിഡ്, കൊളസ്ട്രോൾ, ബിഎംഐ, സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ്, കാഴ്ച പരിശോധന സൗകര്യവും ക്യാമ്പിൽ ലഭ്യമാണ്.
Advertisements