പാലാ സെൻറ് തോമസ് കോളേജ് ഫെഡറൽ ബാങ്ക് ലുമിനാരിയായ്ക്ക് തിരിതെളിഞ്ഞുഇനി വിജ്ഞാനോത്സവത്തിന്റെ ആഘോഷദിനങ്ങൾ

പാലാ : സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്രപ്രദർശനമേളയായ ലൂമിനാരിയാ യുടെ ഉദ്ഘാടനവും കോളേജിൽ പുതിയതായി പ്രതിഷ്ഠിച്ച വിശുദ്ധ തോമ്മാ ശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പു കർമ്മവും പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. ആയിരത്തിയിരുന്നൂറോളം വിദ്യാലയങ്ങൾ, എൻജിനീയറിങ് കോളേജുകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം ആളുകളാണ് വരുന്ന എട്ട് ദിനങ്ങളിലായി സെന്റ് തോമസ് കോളേജിലെത്തുന്നത്.വിക്രം സാരാഭായ് സ്പേസ് സെന്റർ ഒരുക്കുന്ന ശാസ്ത്രപ്രദർശനത്തിൽ പി.എസ്.എൽ.വി, ജി. എസ്. എൽ.വി, മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ മാതൃകകളും ഉണ്ടായിരിക്കും. മെഡക്സ്, മോട്ടോ എക്സ്പോ, പുസ്തകമേള, സാഹിത്യോത്സവം, പുരാവസ്തുപ്രദർശനം, പെറ്റ് ഷോ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാർഷികമേള, കേരള വനം വകുപ്പിന്റെ വിവിധ സ്റ്റാളുകൾ, സ്നേക്ക് റെസ്ക്യൂ പരിശീലനം, ഫുഡ് ഫെസ്റ്റ്, ഫാഷൻ ഷോ, ഇന്റർകോളേജിയേറ്റ് ഡാൻസ്മത്സരം, പെയിന്റിംഗ്ബിനാലെ, കയാക്കിംഗ്, കരകൗശലവസ്തുക്കളുടെയും മൺപാത്രങ്ങളുടെയും തൽസമയനിർമ്മാണവും പ്രദർശനവും, പ്ലാനറ്റോറിയം, റോബോട്ടിക് ഗെയിമുകൾ, കിഡ്സ് പാർക്ക്, സാഹസിക കായിക വിനോദങ്ങൾ, ഫൺ ഗെയിംസ്, ചലച്ചിത്രോത്സവം, കേരള ആർക്കിയോളജിക്കൽ വകുപ്പിന്റെ നേതൃത്വത്തിലുള്ള പുരാവസ്തുപ്രദർശനം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കേരളത്തിലെ ഏറ്റവും വിപുലവും വൈവിധ്യപൂർണ്ണവുമായ വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്രപ്രദർശന മേളയാണ് പാലാ സെന്റ് തോമസ് കോളേജ് സംഘടിപ്പിക്കുന്നത്.ഭാഷയെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന മലയാളവിഭാഗത്തിന്റെ കാവും കളമെഴുത്തും, ഇംഗ്ലീഷ്വിഭാഗത്തിന്റെ സിനിമാകൊട്ടകയും, ഹിന്ദിവിഭാഗത്തിന്റെ ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ ആവിഷ്കാരവും മേളയെ കൂടുതൽ ജനകീയമാക്കുന്നു. ഔഷധ സസ്യപ്രദർശനം, സിദ്ധവൈദ്യം, ആയുർവേദം തുടങ്ങിയ ചികിത്സാശാഖകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, മെഡിക്കൽ എക്സിബിഷൻ മുതലായവ ബയോകെമിസ്ട്രി വിഭാഗം ഒരുക്കുന്നു. ബോട്ടണിവിഭാഗത്തിന്റെ നേതൃത്വത്തിൽ ബൊട്ടാണിക്കൽ മ്യൂസിയവും, ഹെർബേറിയവും, ജപ്പാൻ കരകൗശലവിദ്യയായ “കൊക്കെഡാമ” മാതൃകയിലുള്ള സസ്യപ്രദർശനവും സജജീകരിക്കുന്നു. റോബോട്ടിക് സാധ്യതകളെ പരിചയപ്പെടുത്തുന്ന ഫിസിക്സ് വിഭാഗത്തിന്റെ സ്റ്റാളും, അപ്ലൈഡ് മൈക്രോബയോളജി വിഭാഗത്തിന്റെ മൈക്രോസ്‌കോപ്പ് സ്റ്റേഷനും, ബയോടെക്നോളജി വിഭാഗത്തിന്റെ മഷ്റൂം ഫാമിംഗ് എക്സിബിഷനും, ഫുഡ് പ്രോസസ്സിംഗ് ടെക്നോളജി വിഭാഗത്തിന്റെ ഫുഡ് ക്വാളിറ്റി ടെസ്റ്റിംഗ് ലാബും, കെമിസ്ട്രിവിഭാഗത്തിന്റെ രസതന്ത്രവിജ്ഞാന പ്രദർശനവും മേളയുടെ ഭാഗമായി ഒരുങ്ങുന്നു. സെന്റ് തോമസ് കോളേജിനെ ലോക പ്രശസ്തിയിലേക്ക് ഉയർത്തിയ വിഖ്യാതരായ കായികപ്രതിഭകളുടെ നേട്ടങ്ങളും വിവരങ്ങളും ഉൾക്കൊള്ളിച്ച പ്രദർശനം, വിവിധമത്സരങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രദർശനം എന്നിങ്ങനെയുള്ള കാഴ്ചകളാണ് കായികവിഭാഗം ക്രമീകരിച്ചിരിക്കുന്നത്. ഇതു കൂടാതെ ഹിസ്റ്ററിവിഭാഗത്തിന്റെ കോവിഡ് മ്യൂസിയവും, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗങ്ങൾ ഒരുക്കുന്ന വൈവിധ്യമാർന്ന പ്രദർശനശാലകളും ലൂമിനാരിയായെ വ്യത്യസ്തമാക്കുന്നു.കരകൗശലവിദ്യയുടെ വൈദഗ്ദ്ധ്യത്തെ സന്ദർശകർക്ക് നേരിട്ട് കാണാൻ അവസരമൊരുക്കുന്ന Pottery, Bamboo Craft മേളകളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പങ്കെടുക്കുന്നത്. മൺപാത്രങ്ങൾ, വിവിധ തരത്തിലുള്ള മുളയുല്പന്നങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുടെ തത്സമയനിർമ്മാണം കാഴ്ചയുടെ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. അക്വപോണിക്സ്, ഹൈഡ്രോപോണിക്സ്‌ ഉൾപ്പെടെയുള്ള ആധുനിക കൃഷിരീതികളെ പരിചയപ്പെടുത്തുന്ന പ്രവർത്തനമാതൃകകളും വിവിധയിനം വിത്തിനങ്ങളെ പരിചയപ്പെടുത്തുന്ന ക്രോപ് മ്യൂസിയവും കോളേജിലെ സസ്റ്റയിനബിൾഅഗ്രികൾച്ചർവിഭാഗമാണ് ഒരുക്കിയിരി ക്കുന്നത്.പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ സൈക്കിൾപ്രയാണത്തിലൂടെ കേരളത്തിലെ 14 ജില്ലകളിൽ പരിസ്ഥിതിസംരക്ഷണത്തിന്റെയും ആരോഗ്യ പരിപാലനത്തിന്റെയും സന്ദേശം കൈമാറാൻ കോളേജിന് സാധിച്ചു.

Advertisements

പെൺകുട്ടികൾ ഉൾപ്പെടെയുള്ള 21 വിദ്യാർത്ഥികളും 8 അധ്യാപകരും ചേർന്നാണ് 12 ദിവസങ്ങളിലായി സൈക്കിൾപ്രയാണം പൂർത്തിയാക്കിയത്. ജൂബിലിയോടനുബന്ധിച്ച് സെൻറ് തോമസ് കോളേജും പാലാ ഫ്രണ്ട്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച പാരാസെയിലിങ്ങിൽ 35 പെൺകുട്ടികളും 15 ആൺകുട്ടികളും ഉൾപ്പെടെ 50 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പാലായുടെ കായികചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അനുഭവവും കാഴ്ചയും സമ്മാനിക്കപ്പെട്ടത്.ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പാലാ മാരത്തോൺ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാഭ്യാസം, ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സാഹിത്യം, കല, കായികം, ആധുനികവൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തമാണ് ലുമിനാരിയായെ ഇതര വിദ്യാഭ്യാസപ്രദർശനമേളകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ബോളിവുഡ് ഗായിക ശില്പ റാവു നയിക്കുന്ന സംഗീതനിശയിലും ദക്ഷിണേന്ത്യയിലെ പ്രശസ്തമായ എട്ട് മ്യൂസിക് ബാന്റുകൾ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാപരിപാടികളിലും പ്രത്യേക പാസ് മൂലമാണ് പ്രവേശനമുള്ളത്.

കോളേജിന്റെ രക്ഷാധികാരിയും പാലാ രൂപത മെത്രാനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട്, രൂപത മുഖ്യവികാരിജനറാളും കോളേജിന്റെ മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ജനറൽ കൺവീനർ ആശിഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നുചേർന്ന് ലുമിനാരിയായുടെ നടത്തിപ്പിന് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും സജ്ജമാ ക്കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.