കോട്ടയം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു ഗ്ലോറിയ ഗ്ലോബല്‍ ട്രാവല്‍സ് കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ശാസ്ത്രി റോഡിലെ കോലാത്ത് ആര്‍ക്കേഡിലുള്ള പുതിയ ഓഫീസ് ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സാബു മാത്യു, സിന്‍സി പാറയില്‍, ഫാദര്‍ മാത്യൂ ചൂരവടി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിദേശ യാത്ര പാക്കേജുകള്‍, വിശുദ്ധ നാട് തീര്‍ത്ഥാടനം,വത്തിക്കാന്‍ അടക്കമുള്ള യൂറോപ്യന്‍ യാത്രകള്‍, കോര്‍പറേറ്റ് ടൂര്‍ പ്രോഗ്രാം, ക്രൂയിസ് പാക്കേജുകള്‍, വീസാ പാസ്‌പോര്‍ട്ട് സേവനങ്ങള്‍, ട്രാവല്‍ ഇന്‍ഷൂറന്‍സ്, ഫ്‌ളൈറ്റ്, ഹോട്ടല്‍ ബുക്കിംഗ് എന്നീ സേവനനങ്ങള്‍ ലഭ്യമാണ്. കോട്ടയത്തിന് പുറമെ ഡല്‍ഹിയിലും അമേരിക്കയിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഗ്ലോറിയ ട്രാവല്‍സ് 2014 മുതല്‍ വിശുദ്ധനാട്, യുറോപ്യന്‍ ടൂര്‍ പാക്കേജുകള്‍ നടത്തിവരുന്നു. ഇസ്രേയേലും വിശുദ്ധ നാട്ടിലേക്കും ഇതിനോടകം 100 ലധികം തീര്‍ത്ഥാടക സംഘങ്ങളെ നയിക്കാന്‍ കഴിഞ്ഞു, വത്തിക്കാന്‍ അടക്കമുള്ള യൂറോപ്യന്‍ നാടുകളിലേക്ക് 60-അധികം സംഘങ്ങളെയും നയിക്കാന്‍ ഗ്ലോറിയ ടൂര്‍ ആന്‍ഡ് ട്രാവല്‍സിന് കഴിഞ്ഞിട്ടുണ്ടെന്ന് ഗ്ലോറിയ ടൂര്‍ ഡയറക്ടര്‍ ഡെന്നി ജോര്‍ജ് പറഞ്ഞു.