അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ; എഐടിയുസി ദേശീയ വർക്ക്‌ഷോപ്പ് ജനുവരി 25 നും 26 നും കോട്ടയത്ത്

കോട്ടയം: അതിഥി തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനായി എഐടിയുസി നാഷണൽ വർക്ക്‌ഷോപ്പ് കോട്ടയത്ത് നടക്കും. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററിൽ ജനുവരി 25 നും 26 നുമാണ് പരിപാടി നടക്കുന്നത്. എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ.പി രാജേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ അഡ്വ.വി.ബി ബിനു സ്വാഗതം ആശംസിക്കും. എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറിമാരായ സുകുമാർ ഡാംലേ, വഹീദ നിസാം, ലീന ചാറ്റർജി, ആർ.പ്രസാദ്, എ.ഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്, നാഷണൽ മൈഗ്രന്റ് വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് വാഴൂർ സോമൻ എംഎൽഎ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ ശശിധരൻ, എ.ഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് ഒ.പി.എ സലാം എന്നിവർ പ്രസംഗിക്കും. അഡ്വ.ബിനു ബോസ് നന്ദി പറയും.

Advertisements

Hot Topics

Related Articles