തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങൾ മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി 

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങൾ  മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഹോട്ടലിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ റൂം എടുത്തത്. 

Advertisements

രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പടുത്താമെന്ന് ഡിസിപി അറിയിച്ചു. 

Hot Topics

Related Articles