പത്തനംതിട്ടയില്‍ വാര്യപുരത്ത് കെഎസ്ആര്‍ടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബുള്ളറ്റ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന്‍ മരിച്ചു. പത്തനംതിട്ട വാര്യപുരത്താണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Advertisements

ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും പത്തനംതിട്ടയില്‍ നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റാണ് അപകടത്തില്‍പ്പെട്ടത്.

Hot Topics

Related Articles