കോട്ടയത്ത് ചിക്കൻ ചാകര ! ലോറി മറിഞ്ഞ് ചത്ത കോഴികളെ കൈക്കലാക്കി നാട്ടുകാർ ; സംഭവം കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ടിൽ ഇന്ന് പുലർച്ചെ

കോട്ടയം : കോട്ടയംകാർക്ക് ഇന്ന് ചിക്കൻ ചാകരയാണ് ഇന്ന് രാവിലെ കോട്ടയത്ത് കോഴികളുമായി വന്ന ലോറി മറിഞ്ഞ് ചത്ത കോഴികളെ കെെക്കലാക്കി നാട്ടുകാർ. കോട്ടയം നാഗമ്പടം എസ് എച്ച്‌ മൗണ്ടില്‍ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.മൂവാറ്റുപുഴയില്‍ നിന്ന് കൊല്ലത്തേക്ക് പോയ ലോറിയാണ് മറിഞ്ഞത്.ലോറി മറിഞ്ഞ് ചത്ത കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.സംഭവം അറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്. ചത്ത കോഴികളെ കൊണ്ടു പോകാൻ സാധിക്കാത്തെ വന്നതോടെ റോഡ്സൈഡിൽ കൂട്ടിയിട്ടിരുന്ന കോഴികളെ നാട്ടുകാരും പ്രദേശവാസികളും ചേർന്ന് കൊണ്ടുപോയി.

Advertisements

Hot Topics

Related Articles