“മുൻ‌കൂർ പൊലീസ് അനുമതി വാങ്ങിയുള്ള സന്ദർശനം പുതിയ രാഷ്ട്രീയം”; നടൻ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ. അണ്ണാമലൈ

ചെന്നൈ: നടൻ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. വിജയിയെ സന്ദർശിക്കാൻ മുൻ‌കൂർ പൊലീസ് അനുമതി വാങ്ങണമെന്നുള്ളത് പുതിയ രാഷ്ട്രീയമാണെന്നും ഇങ്ങനെയെങ്കിൽ വിജയ് മുഖ്യമന്ത്രി ആയാൽ സാധാരണക്കാർക്ക് എങ്ങനെ പരാതി പറയാനാകുമെന്നും  കാമരാജ് ചെരുപ്പില്ലാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുന്നതാണ്‌ തമിഴ്നാട് കണ്ടിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു.

Advertisements

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതാണ്‌ രാഷ്ട്രീയത്തിലെ പതിവ്. എന്നാൽ എത്ര പേർക്ക് വിജയിയുടെ വീട്ടിലെത്തി പരാതി പറയാനാകും? വിജയുടെ കാര്യത്തിൽ എത്ര ആളുകൾ അദ്ദേഹത്തെ കാണണമെന്നും എത്ര സമയം സംസാരിക്കണം എന്നും പൊലീസ് ആണ്‌ തീരുമാനിക്കുന്നതെന്നും ജനങ്ങൾ ഇതു തിരിച്ചറിയണമെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ പറഞ്ഞു.

Hot Topics

Related Articles