കുഞ്ഞിന് ബാധ കയറി, പൂജ നടക്കുന്നതിനിടെ പൊള്ളലേറ്റു..? പൊലീസ് ചമഞ്ഞ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത് അമ്മയുടെ സഹോദരീ പങ്കാളി; രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരൂഹത; തലയോട്ടി പൊട്ടിയ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം

എറണാകുളം: കാക്കനാട്ട് രണ്ടര വയസ്സുകാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും ഭര്‍ത്താക്കന്‍മാരുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. സഹോദരിക്കൊപ്പം കഴിയുന്ന ആന്റണി ടിജി എന്നയാള്‍ പങ്കാളി മാത്രമാണെന്ന് പോലീസ് പറഞ്ഞു. സൈബര്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇയാളാണ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് പിന്നാലെ ഇയാളും സഹോദരിയും ഫ്‌ലാറ്റില്‍ നിന്നും രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

Advertisements

ഹൈപ്പര്‍ ആക്ടീവ് ആയ ബാലിക പലപ്പോഴും പ്രായത്തേക്കാള്‍ കൂടുതല്‍ വികൃതികള്‍ കാട്ടാറുണ്ടെന്ന് അമ്മ പറയുന്നു. ഇത് ബാധയാണെന്ന രീതിയില്‍ ഇവര്‍ സംശയിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പൂജയ്ക്കിടെ കുന്തിരിക്കത്തിലേക്ക് കുട്ടി സ്വയം വീണു എന്ന രീതിയില്‍ മൊഴിയുണ്ടായിരുന്നു. രണ്ടര വയസ്സുകാരി ബാധ ഒഴിപ്പിക്കല്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച രാത്രി തെങ്ങോട് ലെ ഫ്‌ലാറ്റില്‍ നിന്നും കുടുംബം പുറത്തേക്ക് പോകുന്നതായി അവിടുത്തെ സിസിടിവി ക്യാമറകള്‍ ഉണ്ട് . ഇവര്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍ പോയതിനുശേഷം വേണോ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് എന്നും പരിശോധിക്കുന്നുണ്ട്. തലയില്‍ ബാന്‍ഡേജുമായി അമ്മ കുഞ്ഞിനെയും കൊണ്ടിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ ചികിത്സ വൈകിയതിനെ തുടര്‍ന്ന് അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

കഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്മയുടെയും അമ്മൂമ്മയുടെയും മൊഴികളില്‍ അവിശ്വാസം രേഖപ്പെടുത്തി. കുഞ്ഞിനേറ്റ പരിക്കില്‍ ചിലതിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കുഞ്ഞ് സ്വയം വരുത്തുന്ന പരിക്കുകളുടെ ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളത്. അമ്മയുടെ ബന്ധുക്കളുടെ മര്‍ദ്ദനമാണോ പരിക്കിന്റെ കാരണമെന്ന് സ0ശയം ഉയര്‍ന്നിരിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തലയോട്ടിക്കുള്ളില്‍ നീര്‍ക്കെട്ടും ര്ക്തസ്രാവവും ഉണ്ട്. നാല്പത്തിയെട്ട് മണിക്കൂര്‍ കൂടി കഴിഞ്ഞേ ആരോഗ്യസ്ഥിതിയെപ്പറ്റി പറയാനാകൂ എന്നാണ് കുഞ്ഞിനെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം പറയുന്നത്.

Hot Topics

Related Articles