പാലാ : രാത്രിയിൽ പാലായുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ 3 അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടമറുകിന് സമീപം ഗുരുവായൂർ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് സ്ലാബിലും തുടർന്ന് വൈദ്യുതി പോസ്റ്റിലും ഇടിച്ചു സാവിത്രി ( 65 ) ആര്യ (34) മീനാക്ഷി ( 6 ) അശ്വിക ( 7 ) എന്നിവർക്ക് പരിക്കേറ്റു. അന്തിനാടിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് കുറുമണ്ണ് സ്വദേശി ബിൻസ് ബേബിക്ക് ( 23) പരുക്കേറ്റു. ഈരാറ്റുപേട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശി ജോയി തോമസിന് ( 55 ) പരുക്കേറ്റു.
Advertisements