കോട്ടയം: വ്യാപാര മേഖലയിലെ അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി മാസം 13-ാം തീയതി ഇന്ത്യൻ പാർലമെൻ്റിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തുകയാണ്.ഇതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന വ്യാപാര സംരക്ഷണ സന്ദേശ ജാഥ ജനുവരി 13-ാം തീയതി കാസർകോഡ് നിന്ന് ആരംഭിച്ച് 25-ാം തിയതി തിരുവനന്തപുരത്ത് അവസാനിക്കുന്ന തരത്തിൽ വിവിധ ജില്ലകളിൽ പര്യടനം നടത്തിവരികയാണ്.
കോട്ടയം ജില്ലയിൽ ജനുവരി 21, 22 തീയതികളിലാണ് ജാഥ എത്തിച്ചേരുന്നത്. ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം 4 മണിക്ക് പാലായിൽ എത്തുന്ന ജാഥ പാലായിലെ സ്വീകരണത്തിനു ശേഷം ആറുമണിക്ക് ചങ്ങനാശ്ശേരിയിൽ സമാപിക്കും. ഇരുപത്തിരണ്ടാം തീയതി കോട്ടയത്ത് പത്തുമണിക്കും ഏറ്റുമാനൂർ 11 മണിക്കും കടുത്തുരുത്തിയിൽ 12 മണിക്കും ഭക്ഷണത്തിനുശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് തലയോലപ്പറമ്പിലും സ്വീകരണം നൽകും. തുടർന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. കോട്ടയം ജില്ലയിലെ ആറ് സ്വീകരണ കേന്ദ്രങ്ങളിലും വ്യാപാരികളുടെ വലിയ പങ്കാളിത്തത്തോടുകൂടി ജാഥാ സ്വീകരണങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാഥയിൽ ഉന്നയിക്കുന്ന പ്രധാന മുദ്രാവാക്യങ്ങൾ.ജാഥാ മുദ്രാവാക്യങ്ങൾ1. ജി.എസ്.ടി.യിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ ചുമത്തിയ 18% ജി.എസ്.ടി. പിൻവലിക്കുക.2. വിലക്കയറ്റം തടയുക.3. ഓൺലൈൻ വ്യാപാരം നിയമംമൂലം നിയന്ത്രിക്കുക.4. ചെറുകിട വ്യാപാര മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം ഒഴിവാക്കുക.5. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുവാൻ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക.6. വാടക നിയന്ത്രണ നിയമം അടിയന്തിരമായി നടപ്പിലാക്കുക.7. വികസനാവശ്യങ്ങൾക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്തുക.8. വാണിജ്യ വകുപ്പിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുക.9. വ്യാപാര മാന്ദ്യത്തിൻ്റെ പശ്ചാത്തലത്തിൽ വ്യാപാരികളുടെ വിവിധ ലൈസൻസ് ഫീ സുകൾ കുറയ്ക്കുക.10. വ്യാപാരികളുടെ വൈദ്യുതി താരിഫിൽ ഇളവ് അനുവദിക്കുക.11. സർക്കാർ, അർദ്ധസർക്കാർ കെട്ടിടങ്ങളിലെ വാടകക്കാരായ വ്യാപാരികൾക്ക് അവരു ടെ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി കൈമാറുന്നതിനുള്ള നിയമ സാധുത ഉറപ്പ് വരുത്തുക.12. അനിയന്ത്രിത വഴിയോര വ്യാപാരം ഒഴിവാക്കുക.13. വന്യജീവി ആക്രമണം തടയുന്നതിനുള്ള ഫലപ്രദമായ നിയമ നിർമ്മാണം നടത്തുക.14. വ്യാപാരി ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കുക. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ ഔസേപ്പച്ചൻ തകിടിയേൽ (ജില്ലാ പ്രസിഡണ്ട്)ജോജി ജോസഫ് (ജില്ലാ സെക്രട്ടറി)പി എ അബ്ദുൾസലിം ( ജില്ലാ ട്രഷറർ)രാജേഷ് കെ മേനോൻ (കോട്ടയം ഏരിയ പ്രസിഡൻറ്)