കോട്ടയം : തുർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്ക് നാളെ നടക്കും. ജില്ലയിലെ മുഴുവൻ ജീവനക്കാരും പണിമുടക്കിൽ അണിചേരണമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യവും കൺവീനർ ജോബിൻ ജോസഫും അഭ്യർത്ഥിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പതിനൊന്നാം ശബള പരിഷ്ക്കര കുടിശിക അനുവദിക്കുക , 19% ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കുക , ആശ്രിത നിയമനം അട്ടിമറിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Advertisements