പാമ്പാടി : നെടുങ്ങോട്ടുമല പ്രദേശത്ത് തത്ത കരീലപിടച്ചി തുടങ്ങിയ കിളികളുടെ ശല്യം മൂലം കർഷകർ ബുദ്ധിമുട്ടുകയാണ് എന്ന് കർഷകനു൦ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് പറഞ്ഞു വാഴക്കുലകൾ മൂക്കാൻ തുടങ്ങുന്നതിന് മുൻപു തന്നെ കിളികൾ ഭക്ഷണമാക്കുകയാണ് പച്ചക്കറി തൈകൾ നട്ടാലുടൻ കൂമ്പ് ഇവ തീറ്റയാക്കുന്നു കാട വർഗത്തിൽ പെട്ട കരീലപെടച്ചി എന്ന കിളികളാണ് നാശ൦ കൂടുതൽ ഉണ്ടാക്കുന്നത് കൂട്ടമായി എത്തുന്ന ഇവർ കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത് കാടുവെട്ടിതെളിക്കാത്ത പറമ്പുകൾ ധാരാളം ഉള്ളത് ഇവ പെരുകാൻ കാരണമായി പണ്ടു പറമ്പുകളീൽ വ്യാപകമായി പേരയ്ക്ക മാങ്ങ ഉൾപ്പെടെ നിരവധി കായ്ഭലങ്ങൾ ഉണ്ടായിരുന്നത് ഇല്ലാതായതോടെ കർഷകരുടെ കൃഷിയിടങ്ങൾ ഇവരുടെ വാസകെന്ദ്രങ്ങളായി.