കൊച്ചി : സമരം നിരോധിച്ചും എസ്മ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുമുള്ള ഉത്തർപ്രദേശ് ഗവൺമെൻ്റിൻ്റെ തീരുമാനങ്ങൾക്കെതിരെയും,ഒറീസ്സ സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് കോ- ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി സുജിത്കർ നായകിനെതിരെ ചട്ടങ്ങൾ മറികടന്നുള്ള സർക്കാർ ദ്രോഹനടപടികൾക്കെതിരെയും പ്രക്ഷോഭം നടത്തുന്ന ഉത്തർപ്രദേശ്,ഒഡീഷ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
വിവിധ കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ, ജില്ലാ പ്രസിഡൻ്റ് ജി ആനന്ദകുമാർ,ജില്ലാ വൈ പ്രസിഡൻ്റ് നിഷാദ് ബാബു,കെ ജി ഒ എ ജില്ലാ വൈ പ്രസിഡൻ്റ് ബിനു കെ കെ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി എസ് രാജേഷ്, എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറിമാരായ എൻ കെ സുജേഷ്, കെ എം മുനീർ, പാക്സൺ ജോസ്, എന്നിവർ സംസാരിച്ചു.