കട്ടപ്പന : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാനതല നേതൃസംഗമം ജനുവരി 21 ചൊവ്വ രാവിലെ 11:00 മുതൽ കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ ചേരും. നേതൃസംഗമം സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും.2025 ലെ കർമ്മ പദ്ധതികൾക്ക് യോഗം രൂപം നൽകും. 2025 ഏപ്രിൽ 14 ലെ ഡോ ബി ആർ അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ സ്വാഗത സംഘം കമ്മിറ്റി രൂപീകരണവും നടത്തും.
Advertisements