കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനു മുന്നിൽ കത്തിക്കുത്ത്. പ്രദേശത്തെ മീൻപിടുത്തക്കാരന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന പ്രതിയെ പൊലീസ് ക്സ്റ്റഡിയിൽ എടുത്തു. ഇല്ലിക്കൽ പ്ലാത്തറ റെജിയ്ക്കാണ് കുത്തേറ്റത്. ഇന്നു രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനിടെ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റെജിയെ കുത്തി. കുത്തേറ്റ് പതിനഞ്ച് മിനിറ്റോളം റെജി വീണു കിടന്നു. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തിയാണ് റെജിയെ ആശുപത്രിയിൽ എത്തിച്ചത്. കുത്തിയ പ്രതിയും സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി.