കോട്ടയം: കിണർ ശുചീകരിക്കുവാനിറങ്ങിയ ആൾ കാൽ വഴുതി 40 അടി താഴ്ചയിൽ വീണു. കടുത്തുരുത്തി അഗ്നിരക്ഷാ സേനയെത്തി കരക്ക് കയറ്റി. ചൊവ്വാഴ്ച രാവിലെ 10.5 ഓടുകൂടിയാണ് സംഭവം. കുറവിലങ്ങാട് കോഴയിൽ സെബാസ്റ്റ്യൻ ചെന്നോലിയിൽ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് ശുചീകരിക്കുവാൻ ഇറങ്ങിയ കുഞ്ഞുമോൻ (52 ) എന്നയാൾ കാൽ വഴുതി വീണത്.
നാട്ടുകാർ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചതിനെതുടർന്ന് രണ്ട് യൂണിറ്റ് എത്തി. നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ശ്രീനാഥിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളുടെ സഹായത്താൽ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് അപകടത്തിൽ പെട്ടയാളെ കരിക്കത്തിച്ചത്. തുടർന്ന് പ്രഥമശുശ്രൂഷ നൽകി സേനയുടെ തന്നെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിൽ കുഞ്ഞുമോൻ്റ കാലുകൾക്ക് പൊട്ടലും തലയ്ക്കും ശരീരത്തിനും ചതവും സംഭവിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്തുരുത്തി സ്റ്റേഷൻ ഓഫീസർ സുവി കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഡി സന്തോഷ്, പ്രമോദ് കുമാർ, അനൂപ് കൃഷ്ണൻ, ശ്രീനാഥ്, എസ് കെഎസ് നന്ദു, ഈ ജെ അജയകുമാർ മനു കെ സി, കെ എസ് മോഹനൻ, സുരേഷ്കുമാർ, എൻ കെ ജയ് മോൻ, ജോസഫ്എന്നിവർ പങ്കെടുത്തു.