കുമരകം കലാഭവനിൽ എം.ടി ക്ക് സ്മരണാഞ്ജലി മൗനം ശ്രുതിസാഗരം പാട്ട് കൂട്ടം ജനുവരി 26 ന്

കുമരകം : കുമരകം കലാഭവൻ്റെആഭിമുഖ്യത്തിൽ കലാ -സാംസ്കാരിക കൂട്ടായ്മ,”മൗനം ശ്രുതിസാഗരം “എന്ന പേരിൽ പാട്ട് കൂട്ടം ജനുവരി 26ഞായറാഴ്ച 2.30 പി.എം ന്,എം.ടി ക്ക് സ്മരണാഞ്ജലിയായികുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കും.മൗനം ശ്രുതിസാഗരം പാട്ട് കൂട്ടം പ്രശസ്ത സിനിമ സംവിധായകൻ സുജീഷ് ദക്ഷിണകാശിഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബാലതാരം കാശ്മീര സുജീഷ് (ഒരുമ്പെട്ടവൻ ഫെയിം) വിശിഷ്ടാതിഥിയായിപങ്കെടുക്കും.എം.ടി യുടെ ഓർമ്മയ്ക്കായി നടത്തുന്ന പാട്ട് കൂട്ടത്തിൽ എം.ടി സിനിമയിലെ ഗാനങ്ങൾ ഏവർക്കും ആലപിക്കുന്നതിന് കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽഅവസരം ഒരുക്കിയിരിക്കുകയാണെന്ന് കലാഭവൻ പ്രസിഡൻറ് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും അറിയിച്ചു.

Advertisements

Hot Topics

Related Articles