‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പാനൽ; വിരമിച്ച മുൻ ഹൈക്കോടതി ജഡ്ജി രോഹിത് ആര്യയെ കോഓർഡിനേറ്ററായി നിയമിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച മുൻ ജഡ്ജി രോഹിത് ആര്യയെ ബിജെപിയുടെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പാനലിന്റെ കോഓർഡിനേറ്ററായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്താണ് ജസ്റ്റിസ് ആര്യയ്ക്ക് പുതിയ പാർട്ടി ചുമതല നല്‍കിയത്. വിരമിച്ച്‌ മൂന്ന് മാസത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് ജസ്റ്റിസ് രോഹിത്ത് ആര്യ ബിജെപിയില്‍ ചേരുന്നത്.

Advertisements

വിവാദമായ നിരവധി വിധികളിലൂടെ വാർത്തകളില്‍ ഇടംനേടിയ ജഡ‍്ജിയാണ് ജസ്റ്റിസ് റോഹിത് ആര്യ. ഹാസ്യ താരങ്ങളായ മുനവർ ഫാറൂഖിക്കും നളിൻ യാദവിനുമെതിരെ 2021ല്‍ മതവികാരത്തെ വൃണപെടുത്തിയ കേസിലും കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനും ജാമ്യം നിഷേധിച്ചിരുന്നു. ഒരു വിഭാഗത്തിന്റെ മതവികാരങ്ങള്‍ വ്രണപ്പെടുത്താൻ പ്രതികള്‍ ബോധപൂർവം ശ്രമിച്ചെന്നും സമൂഹത്തിന്റെ ക്ഷേമവും സഹവർത്തിത്വവും ചില ശക്തികള്‍ തകർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും അന്ന് വിധിന്യായത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020ലെ രക്ഷാബന്ധൻ ദിനത്തില്‍ യുവതിയുടെ കയ്യില്‍ ബലമായി രാഖി കെട്ടിയതിന് പിടിയിലായ പ്രതിക്ക് ഇദ്ദേഹം ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീയുടെ അന്തസിന് കളങ്കം വരുത്തിയെങ്കിലും രക്ഷാബന്ധൻ കെട്ടുന്നതിലൂടെ സഹോദര ബന്ധത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നു എന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പട്ടത്. പരാതിക്കാരിയായ യുവതിയെ സംരക്ഷിക്കണമെന്ന് കൂടി നിർദേശിച്ചുതൊണ്ടാണ് അന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഈ വിധിക്കെതിരെ വ്യാപക വിമർശനം ഉയരുകയും പിന്നീട് സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികള്‍ക്ക് സുപ്രീം കോടതി പ്രത്യേക മാർഗനിർദേശവും നല്‍കി.

Hot Topics

Related Articles