കോട്ടയം ബോട്ട് ജെട്ടിയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം : കാൽ ലക്ഷം രൂപ വില വരുന്ന 15 കുപ്പി പ്രീമിയം മദ്യം മോഷണം പോയി

കോട്ടയം : ബോട്ട് ജെട്ടിയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം. കാൽലക്ഷം രൂപ വിലവരുന്ന 15 കുപ്പി പ്രീമിയം മദ്യമാണ് മോഷണം പോയത്. ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലയിൽ മദ്യം വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ജാലകത്തിലൂടെയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. തുടർന്ന് , 15 കുപ്പി മദ്യവും ഷോപ്പിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം രക്ഷപെട്ട പ്രതി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് മൊബൈൽ ഫോൺ ഉപേക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ. ആർ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.

Advertisements

Hot Topics

Related Articles