കോട്ടയം : തുർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നാളെ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കളക്ട്രേറ്റിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി . സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി പി ബോബിൻ , ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് , കെ പി എസ്.റ്റി എ ജില്ലാ സെക്രട്ടറി മനോജ് വി പോൾ , കെ ജി ഒ യു ജില്ലാ പ്രസിഡന്റ് ജയശങ്കർ പ്രസാദ് , സോജോ തോമസ് , ശ്യാം രാജ് , സഞ്ജയ് എസ് നായർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ മുഴുവൻ ജീവനക്കാരും പണിമുടക്കിൽ അണിചേരണമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യവും കൺവീനർ ജോബിൻ ജോസഫും അഭ്യർത്ഥിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പതിനൊന്നാം ശബള പരിഷ്ക്കര കുടിശിക അനുവദിക്കുക , 19% ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കുക , ആശ്രിത നിയമനം അട്ടിമറിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.