സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രീമിയം നേടിയ പോസ്റ്റൽ ഇൻഷ്വറൻസ് ഏജന്റ്മാരെ ആദരിച്ചു

തിരുവല്ല : സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന പ്രീമിയം കരസ്ഥമാക്കിയ ഭാരതീയ തപാൽ വകുപ്പ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരെ ആദരിച്ചു. കെ ജെ ഫിലിപ്പോസ്, ഫീൽഡ് ഓഫീസർ, ശ്രീകല എൻ ആർ ഡയറക്റ്റ് ഏജന്റ് എന്നിവരെ കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഷലി ബർമ്മൻ ക്യാഷ് അവാർഡും പ്രശംസാ പത്രവും നൽകി ആദരിച്ചു.

Advertisements

21 നു ഓൺലൈൻ ആയി നടന്ന പുരസ്കാരദാന ചടങ്ങിൽ സി ആർ രാമകൃഷ്ണൻ (ഡയറക്ടർ ഓഫ് പോസ്റ്റൽ പോസ്റ്റൽ സർവീസസ്) , കെ വി വിജയകുമാർ (ഡെപ്യൂട്ടി . ഡിവിഷണൽ മാനേജർ) ലത ഡി നായർ (തപാൽ സൂപ്രണ്ട് ) റീന സൂസൻ മാത്യു (അസി. സൂപ്രണ്ട് ) വിഷ്ണു പ്രസാദ് ഡവലപ്മെന്റ് ഓഫീസർ) എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles