ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന 15 വയസുകാരനെ വിളിച്ചുകൊണ്ട് പോയി പീഡിപ്പിച്ചു; 56 കാരൻ അറസ്റ്റിൽ; സംഭവം തൃശ്ശൂരിൽ 

തൃശൂര്‍: 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 56 കാരന്‍ അറസ്റ്റില്‍. വടക്കേ കോട്ടോല്‍ സ്വദേശി കൃഷ്ണനെയാണ് കുന്നംകുളം പൊലീസ്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടു പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

Advertisements

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കൾ കുന്നംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുന്നംകുളം പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles