കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ലെന്നും ഇപ്പോള്‍ത്തന്നെ 2 മാസം പിന്നിട്ടെന്നും ഹൈക്കോടതി. ഈ കേസിനു മാത്രം എന്താണു പ്രത്യേകതയെന്നും ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്ര അധികം സമയം എന്തിനെന്നും കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം തടയണമെന്ന ഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയെ കഴിഞ്ഞ ദിവസം കക്ഷി ചേര്‍ത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും തുടരന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതു പുനരന്വേഷണമാണെന്ന് ദിലീപ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടരന്വേഷണത്തില്‍ ഏതാനും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്ത്തിയാകാനുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചത്. രണ്ടു മാസം പിന്നിട്ടെന്നും ഇനി എത്ര സമയം കൂടി വേണമെന്നും ചോദിച്ചപ്പോള്‍ തുടരന്വേഷണത്തിന് സമയപരിധി വയ്ക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്കാന് ബുദ്ധിമുട്ടുണ്ടെന്ന് കോടതിയുടെ ചോദ്യത്തിനു മറുപടിയായി പ്രോസിക്യൂഷന് അറിയിച്ചു.
അതേ സമയം, തുടരന്വേഷണത്തെ എന്തിനു തടസപ്പെടുത്തുന്നു എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചത്. ദിലീപിനെതിരെ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കേണ്ടതാണ് എന്ന നിലപാടും കോടതി സ്വീകരിച്ചിരുന്നു. പരാതി വൈകിയതു സംബന്ധിച്ച അന്വേഷണവും വേണമെന്നും കോടതി വിലയിരുത്തിയിരുന്നു.