ലോകത്തിലെ ഏറ്റവും ശക്തമായ കുടുംബമായി മാറി ട്രംപ് കുടുംബം ! കുടിയേറ്റ വേരുകളുള്ള മാതാപിതാക്കളുടെ മകൻ കുടിയേറ്റത്തിന് എതിരെ

വാഷിങ്ങ്ടൺ : അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരമേറ്റെടുത്തതോടെ വീണ്ടും ലോകത്തിലെ ഏറ്റവും ശക്തമായ കുടുംബമായി മാറിയിരിക്കുകയാണ് ട്രംപ് കുടുംബം. സ്വകാര്യത പ്രാധാന്യം നല്‍കി ജീവിക്കുന്നവരും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരുമെല്ലാമായി എല്ലാ കാലത്തും അമേരിക്കയുടെ വാർത്താ തലക്കെട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട് ട്രംപ് കുടുംബം.ഇന്ന് അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരെ കർശന നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപിന്റെ മാതാപിതാക്കള്‍ കുടിയേറ്റ വേരുകളുള്ളവരായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. ജർമ്മൻ കുടിയേറ്റക്കാരായ ദമ്ബതികളുടെ മകനായിരുന്നു ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് (1905-1999). ക്വീൻസില്‍ ട്രംപ് ഓർഗനൈസേഷൻ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത് ഫ്രഡ് ട്രംപായിരുന്നു.

Advertisements

ബിസിനസില്‍ കള്ളലാഭമുണ്ടാക്കല്‍, നികുതി വെട്ടിപ്പ്, വംശീയ വിവേചനം കാണിക്കല്‍ എന്നീ ആരോപണങ്ങള്‍ ഇദ്ദേഹംനേരിട്ടിരുന്നു. വെളുത്തവരുടെ വർണമേധാവിത്വത്തിനുവേണ്ടി നിലകൊള്ളുന്ന KKK (Ku Klux Klan) എന്ന സംഘടനയുടെ മാർച്ചില്‍ പങ്കെടുത്തതിന് ഫ്രെഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സ്കോട്ട്ലൻഡില്‍ ജനിച്ച്‌ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ആളായിരുന്നു ട്രംപിന്റെ മാതാവ് മേരി ട്രംപ് (1912-2000). 1930 ല്‍ അമ്ബത് ഡോളർ ചിലവഴിച്ച്‌ അമേരിക്കയിലെത്തിയ അവർ ഫ്രെഡിനെ പരിചയപ്പെടുന്നത് വരെ ചെറുകിട ജോലികള്‍ ചെയ്തായിരുന്നു ജീവിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1936ലാണ് ഫെഡും മേരിയും വിവാഹിതരാവുന്നത്. മരിയാൻ, ഫ്രെഡ് ജൂനിയർ, എലിസബത്ത്, ഡൊണാള്‍ഡ്, റോബർട്ട് എന്നിങ്ങനെ അഞ്ച് മക്കളും പിറന്നു. ദമ്ബതികളുടെ നാലാമത്തെ മകനായാണ് 1946 ജൂണ്‍ 14 ന് ഡൊണാള്‍ഡ് ട്രംപ് ജനിക്കുന്നത്. 1968-ല്‍ യൂണിവേഴ്സിറ്റി ഓഫ് പെൻസില്‍വാനിയയിലെ വാർട്ടണ്‍ സ്കൂള്‍ ഓഫ് ഫിനാൻസില്‍നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രംപ് തന്റെ പിതാവിന്റെ പാത പിന്തുടർന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കെത്തി. തുടർന്ന് ന്യൂയോർക്ക് നഗരത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പതിനാലിലധികം ബെസ്റ്റ് സെല്ലറുകളുള്ള ഒരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം.

1987-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘ദി ആർട്ട് ഓഫ് ദി ഡീല്‍’ ഒരു ബിസിനസ് ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു. മറ്റ് പ്രധാന കൃതികള്‍- ട്രംപ്: ദി ആർട്ട് ഓഫ് ദി കംബാക്ക് (1997), വൈ വി വാണ്ട് യു ടു ബി റിച്ച്‌ (2006), ട്രംപ് 101: ദി വേ ടു സക്സസ് (2006), ട്രംപ് നെവർ ഗിവ് അപ്: ഹൗ ഐ ടേണ്‍ഡ് മൈ ബിഗ്ഗസ്റ്റ് ചലഞ്ചസ് ഇൻടു സക്സസ് (2008).1977ല്‍ ചെക്ക് മോഡലായ ഇവാന സെല്‍നിക്കോവ വിങ്ക്ല്‍മറെയെ ട്രംപ് വിവാഹം കഴിച്ചു. ഈ ദാമ്ബത്യത്തില്‍ ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്. 1992-ല്‍ ഇവാനയും ട്രംപും വിവാഹമോചിതരായി. 1993-ലാണ് ട്രംപിന്റെ രണ്ടാംവിവാഹം. അമേരിക്കൻ നടി മാർല മാപ്പിള്‍സിനെ ട്രംപ് വിവാഹംകഴിച്ചു. ഇരുവരുടേയും മകളാണ് ടിഫാനി. 1999-ല്‍ ഈ ദാമ്ബത്യവും വിവാഹമോചനത്തില്‍ അവസാനിച്ചു. 2005-ല്‍ വിവാഹംചെയ്ത സ്ലോവേനിയൻ മോഡല്‍ മെലാനിയ ട്രംപാണ് ഇപ്പോഴത്തെ ജീവിത പങ്കാളി. ഇരുവർക്കും ഒരു മകനുണ്ട്.

Hot Topics

Related Articles