ഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ കേരളത്തില്‍ നിന്നും ഫെര്‍ട്ടിലാന്റ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും;സംഘത്തെ നയിക്കുക ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോജി വാളിപ്ലാക്കല്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ നബാര്‍ഡിന്റെയും, പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെയും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും 2021- ല്‍ തുടങ്ങി ചെയര്‍മാന്‍ എം.ജെ. തോമസ് മഞ്ഞനാനിക്കലിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഫെര്‍ട്ടിലാന്റ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തി വിജയത്തിന്റെ ഭാഗമായി നാല് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ അവസരം. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ക്ഷണം കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നബാര്‍ഡ് മുഖേനയാണ് നാല് പേർക്കും ലഭിച്ചിരിക്കുന്നത്.

Advertisements

കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, കര്‍ഷകരില്‍ പരസ്പര സഹകരണത്തോടെ സംരംഭകര്‍ ആക്കുക, പുതിയ ശാസ്ത്രീയ – കാര്‍ഷിക അറിവുകള്‍ പങ്കുവയ്ക്കുക, അത്യുത്പാദനശേഷിയുള്ള വിത്ത് ഇനങ്ങള്‍ പരിചയപ്പെടുത്തുക, കൃഷി മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയില്‍ ആകമാനം 10000- ല്‍ അധികം കര്‍ഷക കമ്പനികള്‍ രൂപീകരിച്ചതിന്റെ ഭാഗമായി 175- ല്‍പരം കമ്പനികള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ജോജി വാളിപ്ലാക്കലിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് മെമ്പര്‍മാരായ ബിനോയി പുരയിടം, ജെയ്‌സണ്‍ തടത്തില്‍, കമ്പനി സി.ഇ.ഒ. ചാക്കോച്ചന്‍ വി.സി. എന്നിവരാണ് കുടുംബസമേതം പങ്കെടുക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈതച്ചക്കയില്‍ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നിലവില്‍ പള്‍പ്പ് ഉണ്ടാക്കി വന്‍കിട കമ്പനികള്‍ക്ക് ഐസ്‌ക്രിം, കേക്ക്, ജാം, ഇതര വസ്തുക്കള്‍ ഉണ്ടാക്കുവാന്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
പൈനാപ്പിള്‍ പള്‍പ്പ് ഉണ്ടാക്കുവാന്‍ സ്വന്തമായി ഫാക്ടറിയും, ആധുനിക യന്ത്രസംവിധാനങ്ങളും ഉണ്ട്. 1000 രൂപ ഓഹരി ഒന്നിന് തത്തുല്യമായ തുക നബാര്‍ഡ് നല്‍കുക ഉണ്ടായി. ഈ മേഖലയില്‍ ചെറുകിട നാമമാത്ര കൈതകൃഷി ഇന്ന് ഏറെ സഹായകമാണ്.

15- ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുന്നു. 2023-24 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കമ്പനിയില്‍ സണ്ണി കാരന്താനം, ജയിംസ് പെരുംകുഴിയില്‍, സുരേന്ദ്രന്‍ പി., ഷൈബി എബ്രഹാം, പ്രൊഫ: ജയിംസ് കെ. ജോര്‍ജ്, തോമസ് ജോസഫ് കാഞ്ഞുപ്പറമ്പില്‍, ബെന്നി ഓടയ്ക്കല്‍ എന്നിവരാണ് ഇതര ബോര്‍ഡ് അംഗങ്ങള്‍. 24 ന് ഡല്‍ഹിയില്‍ സംഘം എത്തും. 25-ാം തീയതി വിവിധ അധികാരികളുമായി നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ കര്‍ഷക പ്രശ്‌നങ്ങളായ വന്യജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക വായ്പയുടെ ലഭ്യതക്കുറവ്, പലിശ ഇളവ്, കാര്‍ഷിക വസ്തുക്കളുടെ വിലയിടിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്യും.

Hot Topics

Related Articles