കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രകടനവും പ്രതിഷേധ യോഗവും നടത്തി

കോട്ടയം : പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, 6 ഗഡു (19%) ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്‌ഥാപിക്കുക, വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരിക്കാൻ നുള്ള നീക്കം അവസാനിപ്പിക്കുക, ജീവനക്കാരുടെയും പെൻഷൻക്കാരുടെയും കുടിശ്ശിക ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്‌ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രകടനവും അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ കോട്ടയം വാട്ടർ അതോറിറ്റി കാര്യാലയത്തിയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്റ് തോമസ് ജോണിൻ്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ ഉദ്ഘാടനം ചെയ്‌തു. സ്‌റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനൂപ് കുമാർ എം. ജി സ്വാഗതം ആശംസിച്ചു. സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെ. ആർ ദാസ്, സംസ്‌ഥാന കൗൺസിലർ സലിൻ ജേക്കബ്, കുഞ്ഞുമോൾ ചാക്കോ, സുനിൽ വി. എൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ സുരേഷ് ജേക്കബ് കൃതഞ്ജത പറഞ്ഞു.

Advertisements

Hot Topics

Related Articles