ആരോപണങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും : പി പി ദിവ്യ

കണ്ണൂർ : തനിക്കും ഭര്‍ത്താവിനുമെതിരെ റിയല്‍ എസ്റ്റേറ്റ് ബിനാമി ആരോപണം ഉന്നയിച്ച കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പി.പി. ദിവ്യഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിപ്പ്. വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന് സമീപം ബിനാമി കമ്ബനിക്കൊപ്പം ഏക്കര്‍ കണക്കിന് ഭൂമി പി.പി ദിവ്യയുടെ ഭര്‍ത്താവ് വാങ്ങിയെന്ന ആരോപണത്തിലാണ് നിയമ നടപടി.അടിസ്ഥാനരഹിതമായ ആരോപണമാണ് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉന്നയിച്ചത്. പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും തനിക്കുണ്ടെന്നാണ് നേരത്തെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പരത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി വ്യാജ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിച്ചു വരികയാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Advertisements

Hot Topics

Related Articles