വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിജിയെ തൊട്ടതിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ബഷീർ സ്മാരക സമിതി പ്രവർത്തകർ തന്തൈ പെരിയോർ സ്മാരകം സന്ദർശിച്ചു

വൈക്കം: ബഷീർ മഹാത്മഗാന്ധിയെ തൊട്ടതിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബഷീറിൻ്റെ 117-ാമത് ജന്മദിനത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ബഷീർ സ്മാരക സമിതി പ്രവർത്തകർ തന്തൈ പെരിയാർ സ്മാരകം സന്ദർശിച്ചു. തന്തെ പെരിയോർ സ്മാരകത്തിൽ നടന്ന അനുസ്മരണ യോഗം ഇ.എം.അഷ്റഫ് ഉദ്ഘാ ടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബഷീർ സ്മാരക സമിതി ഭാരവാഹികളായ മോഹൻ.ഡി.ബാബു, എം.ഡി.ബാബുരാജ്, ഡോ.യു.ഷംല , അബ്ദുൾ ആപ്പാഞ്ചിറ, ഡോ.എസ്.പ്രീതൻ, ബഷീർ കഥാപാത്രം സെയ്തു മുഹമ്മദ്, നഗരസഭ കൗൺസിലർ ബി.ചന്ദ്രശേഖരൻ , ഡി.കുമാരി കരുണാകരൻ, ബി. അനിൽകുമാർ, ബേബി ടി.കുര്യൻ,പി. ജോൺസൺ, എ.ശ്രീകല തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles