വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കു പുറത്ത് പാട്ടിന് ഏപ്രിൽ രണ്ടിന് തുടക്കം; വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നാളെ നിർവഹിക്കും

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കു പുറത്ത് പാട്ട് ഏപ്രിൽ രണ്ടിന് ആരംഭിക്കും. അന്നദാനപ്രഭുവായവൈക്കത്തപ്പന് നടത്തുന്ന കോടിയർച്ചന മാർച്ച് 17നാണ് തുടങ്ങുന്നത്. വടക്കു പുറത്തുപാട്ടും കോടിയർച്ചനയും സഹസ്രകലശത്തോടെ എപ്രിൽ 13 ന് സമാപിക്കും.

Advertisements

വടക്കു പുറത്തു പാട്ട് കോടിയർച്ചനയോടനുബന്ധിച്ച് വഴിപാടായി കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ജനുവരി 31നകം വടക്കു പുറത്തു പാട്ട് കമ്മറ്റി ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. കലാപരിപാടികൾക്ക് പെൻഡ്രൈവ്, സി.ഡി. എന്നിവ ഉപയോഗിക്കുവാൻ പാടില്ല. കോടി അർച്ചന വടക്കുപുറത്ത് പാട്ട് 2025 വെബ്സൈറ്റ് ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് 3.30ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

Hot Topics

Related Articles