അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ് ഏവിയേഷന്‍

കൊച്ചി: ഏവിയേഷന്‍ മേഖലയില്‍ മികച്ച പഠനം  ഉറപ്പു നൽകുന്ന രാജ്യത്തെ മുൻനിര സ്ഥാപനമായ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ് ഏവിയേഷന് അന്താരാഷ്ട്ര പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരമാണ് ലഭിച്ചത്.  ഏറ്റവും മികച്ച പ്ലേസ്‌മെന്റ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന അതിനൂതന വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് ബ്ലൂവിങ്‌സിനെ അവാര്‍ഡിനായി പരിഗണിച്ചത്. ഗോവയില്‍ നടന്ന ചടങ്ങില്‍  കേന്ദ്രമന്ത്രി ഫഗന്‍ സിങ് കുലാസ്‌തെയില്‍ നിന്ന് ബ്ലൂ വിങ്‌സ് മാനേജിങ് ഡയറക്ടര്‍ സോണി മണിരഥന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Advertisements

കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വിജയകരമായി പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മേഖലയില്‍ ജോലി ലഭ്യമാക്കുവാന്‍ ബ്ലൂവിങ്‌സ് എഡ്യൂ. പ്രൈവറ്റ് ലിമിറ്റഡിന് സാധ്യമായി. ഇന്‍ഡിഗോ ,സ്‌പൈസ് ജെറ്റ് മുതലായ പ്രമുഖ എയര്‍ലൈനുകളില്‍  ബ്ലൂ വിങ്‌സിലെ അനേകം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നു എന്നത് പുരസ്കാര നേട്ടത്തിന് മാറ്റു കൂട്ടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍വര്‍ഷങ്ങളിലും നിരവധി പുരസ്‌കാരങ്ങള്‍ ബ്ലൂ വിംഗ്‌സ് ഏവിയേഷനെ ( bluewings edu pvt. Ltd.) തേടിയെത്തിയിട്ടുണ്ട്. 2016 -2017 ൽ ഗുണമേന്മയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ ( ISO 90001: 2015 CERTIFICATION) സര്‍ട്ടിഫിക്കേഷന്‍ നേടിയ സ്ഥാപനം, 2018 ല്‍ കേരള ഡെപ്യുട്ടി സ്പീക്കറായ   വി. ശശിയില്‍ നിന്ന് പ്ലേസ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡും ഏറ്റുവാങ്ങിയിരുന്നു.  2019ല്‍ സീ  ബിസിനസ്സ് ന്യൂസ് ചാനലിന്റെ അഭിമുഖ്യത്തില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഏവിയേഷന്‍ ഇന്‍സ്റ്റിറ്റൂട്ടിന് നല്‍കുന്ന ഇന്ത്യ എക്‌സലന്റ് അവാര്‍ഡും ബ്ലൂ വിങ്‌സിന് ലഭിച്ചിട്ടുണ്ട്.   എയര്‍ലൈന്‍, എയര്‍പോര്‍ട്ട് മേഖലയില്‍  ഉന്നത തൊഴില്‍ നേടാവാന്‍ പാകത്തിനുള്ള ഒരു മാസം മുതല്‍ 3 വര്‍ഷം വരെയുളള വിവിധ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കോഴ്‌സുകളാണ് ബ്ലൂ വിങ്‌സ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള  പരിശീലനവും എയര്‍ലൈന്‍ എയര്‍പോര്‍ട്ട്  പ്രൊഫഷണലുകളുടെ മികച്ച ക്ലാസ്സുകളുമാണ് ബ്ലൂ വിംഗ്‌സിനെ ഈ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സഹായിച്ചത്.
 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.