ന്യൂഡൽഹി: 2030 ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ അഞ്ചിലൊന്നും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സംഭാവന ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. മൊത്തം സമ്പദ്‌വ്യവസ്ഥയുടെ രണ്ടിരട്ടി വേഗത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ വളരുമെന്നും ഇലക്‌ട്രോണിക്സ്, ഐ.ടി മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022-23 ല്‍ ദേശീയ വരുമാനത്തിന്റെ 11.74 ശതമാനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നായിരുന്നു. 2024-25 ല്‍ ഇത് 13.42 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങള്‍, ടെലികോം, ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടറുകള്‍, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങള്‍ എന്നിവയുടെ നിർമ്മാണം തുടങ്ങിയവ 7.8 ശതമാനമാണ് സംഭാവന ചെയ്യുക. ബിഗ് ടെക് കമ്പനികള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഏകദേശം 2 ശതമാനവും ബാങ്കിംഗ്, ഫിനാൻഷ്യല്‍ സേവനങ്ങള്‍, ഇൻഷുറൻസ്, വ്യാപാരം, വിദ്യാഭ്യാസം എന്നിവ മറ്റൊരു 2 ശതമാനവും കൂട്ടിച്ചേർക്കും. 2022-23ല്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ എണ്ണം 14. 5 ദശലക്ഷമാണ്. ഇത് ഇന്ത്യയുടെ മൊത്തം തൊഴില്‍ ശക്തിയുടെ 2.55 ശതമാനം വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർഷിക മേഖലയാണ് ഏറ്റവും വലിയ തൊഴില്‍ദാതാവായി തുടരുന്നത്. തൊഴിലാളി ശക്തിയുടെ 45.8 ശതമാനം കൃഷിയുടെ സംഭാവനയാണ്. 263.6 ദശലക്ഷം ആളുകളാണ് കാർഷികമേഖലയില്‍ പ്രവർത്തിക്കുന്നത്. അതേസമയം ഉല്‍പ്പാദനമേഖലയില്‍ 65.6 ദശലക്ഷം (11.4 ശതമാനം) തൊഴിലാളികളാണുള്ളത്.