താമരശ്ശേരിയിൽ മിനിലോറിക്ക് പിന്നിൽ കെഎസ് ആർടിസി ബസിടിച്ചു; ഇടിയുടെ ആ​ഘാതത്തിൽ മിനി ലോറി ഓട്ടോയിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്ക് 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിൽ കെഎസ്ആർടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാ​ഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നിൽ ആദ്യം കെഎസ് ആർടിസി ബസാണിടിച്ചത്. ഇടിയുടെ ആ​ഘാതത്തിൽ മിനി ലോറി തൊട്ടു മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. 

Advertisements

ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മാനന്തവാടി സ്വദേശിയായ ശ്രീധരൻ, മാലോർ സ്വദേശി ആയിഷാ ബീവി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് നിസ്സാരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഡിസ്ചാർജ് ചെയ്തു. 

Hot Topics

Related Articles