തലയോലപ്പറമ്പ് ഡിബി കോളജ് ഗണിതശാസ്ത്ര വിഭാഗം ഡോ. പി.പി ചന്ദ്രശേഖരപിള്ള അനുസ്മരണം നടത്തി : പ്രിന്‍സിപ്പൽ ഡോ. ആര്‍.അനിത ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മുന്‍മേധാവി ഡോ. പി.പി. ചന്ദ്രശേഖരപിള്ളയുടെ ആറാം ചരമവാർഷികം ആചരിച്ചു. കോളജ് സെമിനാര്‍ ഹാളില്‍ നടന്ന അനുസ്മരണയോഗം പ്രിന്‍സിപ്പൽ ഡോ. ആര്‍.അനിത ഉദ്ഘാടനം ചെയ്തു. സ്റ്റാറ്റിസ്റ്റിക്‌സ് സാധ്യതകളും പ്രയോഗങ്ങളും എന്ന വിഷയത്തില്‍ ഇടുക്കി താലൂക്ക് അസിസ്റ്റന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ അനിത ആന്‍ ജെയിംസ് ക്ലാസ് നയിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനിമറിയം മാത്യു, മുന്‍അധ്യാപകരായ ജി.വത്സല, ആശജി.മേനോന്‍, രസതന്ത്രവിഭാഗം മേധാവി ഡോ.ജി. ഹരിനാരായണന്‍, ഡോ.ദീപ എച്ച്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles