കോട്ടയം : സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള കോട്ടയം ജില്ലാ ഘടകം ജനുവരി 25 ശനിയാഴ്ച ശനിയാഴ്ച രാവിലെ 11മണിക്ക് കോട്ടയം പ്രസ്സ് ക്ലബ്ബിൽ ഭാവ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും സംഘടിപ്പിക്കുന്നു.അനുസ്മരണ സമ്മേളനത്തിൽ എം. ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ പ്രൊഫ.( ഡോ) ജോസ് കെ. മാനുവൽ മുഖ്യ പ്രഭാഷണം നടത്തും.രക്ഷാധികാരി ഡോ. നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഹക്കീം നട്ടാ ശേരി, സംസ്ഥാന സെക്രട്ടറി പി. അജയകുമാർ, പ്രസ്ക്ലബ് പ്രസിഡൻ്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, ഫോറം ജില്ലാ പ്രസിഡൻ്റ് സേതു ,സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് പി. ജയചന്ദ്രൻ പാടിയ ഭാവഗാനങ്ങൾ പ്രശസ്ത ഗായക സംഘം അവതരിപ്പിക്കും. ഗാനാഞ്ലിക്ക് സാംസ്കാരിക സമിതി കൺവീനർ പഴയിടം മുരളി നേതൃത്വം നല്കും.