കോട്ടയം : ബാങ്കിംഗ് മേഖലയിൽ നടപ്പിലാക്കിയ 11,12 ഉഭയകക്ഷി കരാറുകൾ സി.എസ്.ബി ബാങ്കിൽ നടപ്പിലാക്കുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, സ്ഥിര നിയമനങ്ങൾ നടത്തുക, ചെറുകിട ഇടപാടുകാരെ ബാങ്കിൽ നിന്ന് അകറ്റുകയും വായ്പകൾ നിഷേധിക്കുകയും ചെയ്യുന്ന നയം അവസാനിപ്പിക്കുക, ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.എസ്.ബി.ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ ( ബി.ഇ.എഫ്.ഐ) കോട്ടയം സി.എസ്.ബി ബാങ്ക് ബ്രാഞ്ചിന് മുന്നിൽ നടത്തിയ ധർണ്ണ ഉജ്ജ്വല വിജയമായി. ധർണ്ണ സിഐടിയു ജില്ലാ പ്രസിഡൻ്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവനക്കാർ നടത്തുന്ന സമരങ്ങൾക്ക് സി.ഐ.ടി.യുവിൻ്റെയും മറ്റ് വർഗ ബഹുജന, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി. ജെ. നന്ദകുമാർ, സനിൽ ബാബു, കെ.പി. ഷാ, രമ്യാ രാജ്, ജെറിൻ കെ. ജോൺ, കൃഷ്ണകുമാർ സി.ജെ, ബിനു.കെ.കെ, ആർ.എ.എൻ. റെഡ്യാർ, തുഷാര .എസ് .നായർ ബോസ് പി.ഐ, സുനിൽ തോമസ് , സീമ.എസ്. നായർ, ഷാജിമോൻ ജോർജ്, അനിൽ കുമാർ കെ.എസ്,സുരേഷ് എം.എസ്റിയാസ് റഹ്മാൻ, ജോസ് കുട്ടി ടി.ഡി, സൈജു .എസ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.സി.എസ്.ബിസ്റ്റാഫ് ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സിജൊ വർഗീസ് വിശദീകരണം നടത്തി. സമരസഹായ സമിതി വൈസ് ചെയർമാൻ കെ.ആർ. അജയ് സ്വാഗതവും ജോ. കൺവീനർ റെന്നി പി.സി. നന്ദിയും പറഞ്ഞു.