പുതുപ്പാടി സുബൈദ കൊലക്കേസ്: മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാധാരണ നിലയിലായിട്ടില്ല; റിപ്പോർട്ട് നൽകി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം 

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോർട്ട്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രമാണ് താമരശ്ശേരി കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതിയുടെ കസ്റ്റഡിക്കായി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 

Advertisements

ഇതിൽ കോടതി നിർദേശത്തെ തുടർന്നാണ് മാനസികാരോഗ്യം സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് ആഷിഖിനെ കുതിരവട്ടം മാനസികാരോഘ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലഹരിക്ക് അടിമയായ ആഷിഖ് സ്വന്തം ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.

Hot Topics

Related Articles