കേരള വാട്ടർ അതോറിറ്റി സ്‌റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) ജില്ലാസമ്മേളനം നടത്തി : ഗിരീഷ് ജി നായർ പ്രസിഡൻ്റ് , സലിൻ ജേക്കബ് സെക്രട്ടറി

കോട്ടയം : കേരള വാട്ടർ അതോറിറ്റി സ്‌റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) ഇരുപതാം ജില്ലാസമ്മേളനം നടത്തി. 2025 ജനുവരി 24 വെള്ളിയാഴ്‌ച ജില്ലാ പ്രസിഡൻ്റ് ശ്രീ. ശൈലേന്ദ്രകുമാറിൻ്റെ അധ്യക്ഷതയിൽ കോട്ടയം ഐ എം എ ഹാളിൽ നടന്ന ജില്ലാ സമ്മേളനം, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനൂപ്‌കുമാർ എം. ജി സ്വാഗതം ആശംസിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി പി. ബിജു മുഖ്യപ്രഭാഷണം നടത്തി. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ്, യുഡിഎഫ് നിയോജക മണ്‌ഡലം കൺവിനർ എസ്. രാജീവ്, വിനോദ് എരവിൽ, കെ. ആർ ദാസ് ജോയൽ സിംഗ്, വി. വിനോദ്, കെ. കെ സാബു, റിമ്മിത്ത്, സന്തോഷ് ഫിലിപ്പ്, ബിജു കരുണാകരൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സംഘടന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗിരീഷ് ജി നായർ (പ്രസിഡൻ്റ്) , സലിൻ ജേക്കബ് ( സെക്രട്ടറി) , സുരേഷ് ജേക്കബ് ( ട്രഷറർ).

Advertisements

Hot Topics

Related Articles