ഫെഡറൽ ബാങ്ക് ലുമിനാരിയായിൽ ആവേശത്തിന്റെ ഇരമ്പൽ തീർത്ത് മോട്ടോ എക്സ്പോ

പാലാ : വിദേശനിർമ്മിതവും മോഡിഫൈഡ് ചെയ്തെടുക്കപ്പെട്ടതുമായ അമ്പതിലധികം കാറുകൾ ആവേശത്തിന്റെ ഹോൺ മുഴക്കി പാലാ സെൻറ് തോമസ് കോളേജിന്റെ ക്യാമ്പസി ലേക്കെത്തിയപ്പോൾ കാത്തുനിന്ന വാഹന പ്രേമികളിൽ ഉത്സവാവേശം. വാഹനവിപണിയിലെ ഓരോ പുതുചലനവും കൗതുകത്തോടെ വീക്ഷിക്കുന്ന മലയാളികളുടെ മനസ്സറിഞ്ഞു തന്നെയാണ് ലുമിനാരിയായുടെ സംഘാടകർ മോട്ടോ എക്സ്പോയും സൂപ്പർ ബൈക്കുകളുടെ പ്രദർശനവും ഒരുക്കിയത്.

Advertisements

ശനിയാഴ്ച രാവിലെ 9 ന് ആരംഭിച്ച മോട്ടോ എക്സ്പോ കാണാൻ ഒട്ടേറെപ്പേരാണ് കോളേജ് ക്യാമ്പസിൽ നേരത്തെ തന്നെ എത്തിച്ചേർന്നത്. 200 മിനിയേച്ചർ കാറുകളുടെ പ്രദർശനവും മോട്ടോ എക്സ്പോയുടെ കാഴ്ചകളെ കൂടുതൽ വ്യത്യസ്തമാക്കി. ലുമിനാരിയായുടെ അവസാനദിനമായ ഞായറാഴ്ച സൂപ്പർ ബൈക്കുകളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്തിരിക്കുന്നത്.

Hot Topics

Related Articles