രാജ്യത്തിന്‍റെ ആദരം; എം.ടിക്ക് പത്മവിഭൂഷണ്‍; പി.ആര്‍ ശ്രീജേഷിനും, ശോഭനക്കും പത്മഭൂഷണ്‍

ദില്ലി: എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് ത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.

Advertisements

തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും. സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ, ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും.ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.

Hot Topics

Related Articles