റിപ്പബ്ലിക് ദിനാഘോഷം: വൈക്കത്ത് മിക്സഡ് മാരത്തോൺ നടത്തി

വൈക്കം: വൈക്കം തെക്കേനടതേജസ് നഗർ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാ ഘോഷത്തിന്റെ ഭാഗമായി മിക്സഡ് മാരത്തോൺ നടത്തി. കണിച്ചേരി ജംഗ്ഷനിൽ നിന്നാരംഭിച്ച മാരത്തോൺ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഫ്ലാഗ് ഓഫ് ചെയ്തു.വൈക്കം തെെക്കേനട,പടിഞ്ഞാറെനടവഴി ചുറ്റി മാര ത്തോൺ വൈക്കം സത്യാഗ്രഹ സ്മാരകത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് റിപ്പബ്ലിക് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. റിട്ട.ക്യാപ്റ്റൻ എ. വിനോദ് കുമാർ മാരത്തോണിന് നേതൃത്വം നൽകി. ജോണിഉണ്ണി തുരുത്തിൽ, ശ്യാംകുമാർ ഉദയത്തിൽ, ടി.കെ.വിജയൻ, സുനിൽ ബാലകൃഷ്ണൻ, കെ.ജെ.ഷാജി, സുഭാഷിണി ഷൈൻ, അമ്പിളി ടി. വിനോദ്, ജയശ്രീ പ്രതീഷ്, ആർ. ബേബി, സെൽവരാജ്, വിനോദ് സി. തൈക്കൂട്ടത്തിൽ, എം. ഗോപകുമാർ , പി.ടി. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles